തളിപ്പറമ്പ്: കുറ്റ്യേരിയിൽ സി പി എം ക്രിമിനൽ സംഘം താമര പതിച്ച മതിൽ വീണ്ടും തകർത്തു.
രാത്രി 12.05 ന് ബൈക്കിൽ വന്ന കുറ്റ്യേരിയിലെ ഷൈജുവിൻ്റെ നേതൃതത്തിൽ എത്തിയ ക്രിമിനൽ സംഘമാണ് രാധ കൃഷ്ണൻ്റെ സ്ഥലത്ത് കെട്ടിയ മതിൽ തകർത്തത്.
ശബ്ദം കേട്ട് സമീപത്തെ വീട്ടിൽ നിന്ന് പുറത്തെറിങ്ങിയ രാധ കൃഷ്ണൻ്റെയും ഭാര്യക്ക് നേരെയും ക്രിമിനൽ സംഘം കല്ലെടുത്തെറിയുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തത് ഭാഗ്യം കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉടൻ ഇരു വാഹനങ്ങളിലെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
സംഭവസ്ഥലം ജില്ല ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ, ജില്ല സെൽ കോർഡിനേറ്റർ രമേശൻ ചെങ്ങൂനി, ജില്ല വൈസ് പ്രസിഡൻ്റ് ഗംഗാധരൻ കാളിശ്വരം, സെൽ സംസ്ഥാന കമ്മിറ്റി അംഗം മുകേഷ് മുകുന്ദൻ മണ്ഡലം പ്രസിഡൻ്റ് ഷൈമ പ്രദീപ്, വൈസ് പ്രസിഡൻറ് കെ.പി ജയന്തി, ഏരിയ പ്രസിഡൻ്റ് വി.പി കുഞ്ഞിരാമൻ, സനീഷ് കുമാർ എന്നിവർ സന്ദർശിച്ചു.

