കണ്ണൂർ: പിഞ്ചുകുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയ ഭർത്യമതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 23 വയസുകാരിയാണ് പിടിയിലായത്.
കാമുകനായ ആലപ്പുഴ സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ വഴിയായിരുന്നു ഇവരുടെ പ്രണയത്തുടക്കം. സോഷ്യൽ മീഡിയയിലുടെ ബന്ധം മുറുകിയപ്പോൾ യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.