കണ്ണൂർ: കാട്ടാമ്പള്ളിയിൽ 11 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചുവിട്ടു.
സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്ത സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിലായി. എം. പരമശിവത്തെ (30) യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
നബിയുടെ താമസ സ്ഥലത്തിനു സമീപമുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയം പരിസരത്ത് ആരുമില്ലാത്ത മുതലെടുത്ത് പ്രതി കുട്ടിയെ എടുത്ത് ഉയർത്തുകയും ശ്രമിക്കുകയും ചെയ്തു നിലവിളിച്ച് കുതറി മാറി ഓടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരം നൽകി
എന്താണ് സംഭവിച്ചത് ?
ജനുവരി 22-ന് രാത്രി 8.10-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
എന്നാല്‍ സ്റ്റേഷനിലെത്തിയ പ്രതി പരാക്രമം തുടരുകയും സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എല്‍.01.ബി.ഡബ്ല്യു.5945 (KL.01.BW.5945) നമ്പർ പോലീസ് വാഹനത്തിന്റെ പിൻവശത്തെ സൈഡ് ഗ്ലാസ് തല കൊണ്ട് അതിശക്തമായി ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ മുതിരുകയും അസഭ്യം പറയുകയും ചെയ്തു. മദ്യലഹരിയിൽ ആയിരുന്നു പ്രതി പേരു വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല എന്ന് പോലീസ് അറിയിച്ചു.
പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്
അക്രമത്തില്‍ പോലീസ് വാഹനത്തിന് 2000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉദ്യോഗസ്ഥരായ സുജിത്, ഭാസ്കരൻ, ഷാജി, പ്രജിത്ത്, ജിജേഷ്, വിജേഷ് എന്നിവരും പോലീസ് ഡ്രൈവർമാരായ ജോർജ്ജ്, സുമിത്ത് എന്നിവരും ഉണ്ടായിരുന്നു.

