Zygo-Ad

ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പാ പ്രതികൾ കണ്ണൂരിൽ അറസ്റ്റിൽ


കണ്ണൂർ: ജില്ലയിൽ കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന രണ്ട് പ്രതികളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കാപ്പാ വ്യവസ്ഥ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച അത്താഴക്കുന്ന് സ്വദേശി റസീം (29), നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന കൊറ്റാളി സ്വദേശി ഇർഫാൻ (29) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്ത‌ത്.

പ്രതികളെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ:

റസീം (29): മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഇയാൾക്ക് കാപ്പാ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

ഇർഫാൻ (29): ദുരിതാശ്വാസ നിധിയിൽ കൃത്രിമം കാണിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പാ ചുമത്തപ്പെട്ടതിനെ തുടർന്ന് പോലീസിനെ വെട്ടിച്ച് ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദീർഘ കാലമായി ഒളിവിൽ കഴിയുകയായിരുന്നു.

രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ വെച്ചാണ് ഇയാളെ പോലീസ് പൊക്കിയത്. എസ്.ഐ വി.വി. ദീപ്തി, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്, ജാക്സൺ, നാസർ എന്നീ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post