കൂത്തുപറമ്പ് :പഴശ്ശിരാജയുടെ പഴശ്ശിയിലെ സ്മൃതിമന്ദിരത്തിന്റെ നവീകരണ പ്രവൃത്തിക്ക് ചൊവ്വാഴ്ച തുടക്കമാകും.ഒമ്പത് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാകുമെന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു. പഴശ്ശിരാജയുടെ കോവിലകം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് നിലവിൽ സ്മാരകമുള്ളത്. ഒക്ടോബർ പത്തിനാണ് നവികരണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചത്. സ്മാരകത്തോട് പേർ സ്ഥലാമറ്റെടുക്കുന്നതിന് വേണ്ടിയുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് അടുത്തിടെയാണ്
ഫലം കണ്ടത്. ഏറ്റെടുത്ത സ്ഥലം
ടൂറിസം വകുപ്പിന് കൈമാറി ഈ സാഹചര്യത്തിലാണ് നിർമാണ
പ്രവ്യത്തി ചൊവ്വാഴ്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചത് പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി തയ്യാറാക്കിയത് കിഫ്‌ബിയിൽ നിന്ന് 2.54 കോടി രൂപ ചെലവിട്ടാണ് സ്‌മൃതി മന്ദിരത്തിൻ്റെ നവികരണം. പഴശ്ശി സ്മൃതി മന്ദിരം, ചരിത്രഗവേഷക മ്യൂസിയം, ആംൽഫി തിയറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഫുഡ് കോർണർ തുടങ്ങിയവയുമുണ്ടാകും. കെഐഐഡിസിയാണ് നവികരണ പ്രവൃത്തിയുടെ പദ്ധതിരേഖ
തയാറാക്കിയത് തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴശ്ശിരാജയ്ക്ക് സ്മാരകകേന്ദ്രം പണിയുന്നത് പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതുതലമുറയ്ക്ക് മനസിലാക്കാൻ കഴിയും വിധത്തിലാണ് കേന്ദ്രമൊരുക്കുക. പഴശ്ശിയിൽ 2014ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതി മന്ദിരം പണിതത്. 2016ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ വീട്ടിത്തടികൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചിരുന്നു. പഴശ്ശിയുടെ (ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ വിവിധ ഏടുകൾ ചുമർചിത്രങ്ങളായി സ്മാരകത്തിൽ പെയിന്റുചെയ്യിട്ടുണ്ട്. നവീകരണ പ്രവർത്തികളെക്കുറിച്ച് ആലോചിക്കാൻ എംഎൽഎ കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ യോഗം നടന്നു. നഗരസഭാ ചെയർമാൻ എൻ ഷാജിത്, സ്ഥിരം സമിതി ചെയർമാൻ പി ശ്രീനാഥ്, കൗൺസിലർ കെ രജിത, നഗര സഭ സെക്രട്ടറി എസ് വിനോദ് തുടങ്ങിയവർ പങ്കെടുത്തു
#tag:
Kannur