Zygo-Ad

കണ്ണൂക്കരയില്‍ കണ്ടത് പുലിയ: വനം വകുപ്പ് പരിശോധനയില്‍ തെളിഞ്ഞു


കണ്ണൂർ : കണ്ണൂർ നഗരത്തിലെ താണ കണ്ണൂർക്കര ജുമാ മസ്ജിദിന് കണ്ടത് പുലിയല്ലെന്ന് വനം വകുപ്പ്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ തളിപ്പറമ്പ് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഓഫീസർമാർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവർ നടത്തിയ പരിശോധന യില്‍ പുലിയുടെ കാല്‍പ്പാടുകളോ മറ്റു അടയാളങ്ങളോ കണ്ടെത്തിയില്ല. പുലിയെ കണ്ടെന്ന വാർത്ത പരന്നതിനെ തുടർന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. 

ഇതേ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ഇന്ദിര, കൗണ്‍സിലർ അഡ്വ ലിഷാദീപക്ക് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ സ്ഥലം സന്ദർശിച്ചു.

Previous Post Next Post