Zygo-Ad

കണ്ണൂരിൽ ജോബ് ഫെയർ

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൻ്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ പത്തുമുതൽ പകൽ ഒന്നു വരെ അഭിമുഖം നടത്തും.

ടീച്ചേഴ്സ് (ഫിസിക്സ്, ഇംഗ്ലീഷ്), പിആർഒ, ഹോസ്റ്റൽ വാർ ഡൻ, സോഷ്യൽ/ഡിജിറ്റൽ മീഡിയ എക്സ‌ിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ, കണ്ടന്റ് റൈറ്റർ, റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് ട്രെയിനി, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ, ടെക്നീഷ്യൻ, ടീം ലീഡർ, മാർക്കറ്റിങ് എക്സിക്യൂ ട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവ്.

യോഗ്യത: എസ്എസ്എൽ
സി, പ്ലസ്‌ടു, ഡിഗ്രി, എംകോം/ ബികോം, ഐടിഐ/ ഡിപ്ലോമ (സോഷ്യൽ/ഡിജിറ്റൽ മീഡിയ, ഓട്ടോമൊബൈൽ, ഗ്രാഫിക് ഡിസൈനിങ്), ബിഎസ്‌സി/ എംഎസ്സി കെമിസ്ട്രി.

തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും, ഒരു പാസ് പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്ത് ഇന്റർ വ്യൂവിന് പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Previous Post Next Post