കണ്ണൂർ: മദ്യപിച്ച് കാറോടിച്ച ഡ്രൈവറെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയ വനിതാ എസ്.ഐയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ അമ്മയ്ക്കും മകള്‍ക്കുമെതിരെ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തു.
കണ്ണൂർ പോലീസ് മൈതാനിയില്‍ ശനിയാഴ്ച്ച രാത്രി 9.35ന് നടന്ന മ്യൂസിക് നൈറ്റ് പരിപാടി കണ്ട് കാറില്‍ മടങ്ങുകയായിരുന്നവരാണ് ടൗണ്‍ എസ്‌ഐ വി വി ദീപ്‌തിക്കും സംഘത്തി നും നേരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്.
സംഭവത്തില്‍ തലശ്ശേരി സ്വദേശികളായ മഹാലക്ഷ്മി (26), ഇവരുടെ അമ്മ ബീന(54) എന്നിവർക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
ശനിയാഴ്ച്ച രാത്രി 9.35 ഓടെയാണ് സംഭവം. പോലീസ് മൈതാനിയിലെ മൂസിക് നൈറ്റ് കഴിഞ്ഞു മടങ്ങുകയായിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മദ്യപിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ടൗണ്‍ പോലീസ് പിടികൂടി കേസെടു ത്തിരുന്നു.
ഇതോടെയാണ് ഇതേ കാറില്‍ യാത്ര ചെയ്‌തിരുന്ന അമ്മയും മകളും ചേർന്ന് പോലീസിന് നേരെ അസഭ്യ വർഷം ചൊരിയുകയും എസ്‌ഐ ദീപ്‌തിയുടെ യൂണിഫോമിന്റെ കോളറിൽ കയറിപ്പിടിച്ച് വലിച്ചും തള്ളി മാറ്റിയും ഫോണ്‍ തട്ടി തെറിപ്പിക്കാനും ശ്രമിച്ചത്.
കൂടെയുണ്ടായിരുന്ന പൊലിസുകാർ ഫോണില്‍ ദൃശ്യം എടുക്കുന്നത് തടയാനും സംഘം ശ്രമം നടത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് ഏറണാകുളം ചെറായി സ്വദേശി അക്ഷയ് വ്യാസി(26)നെതിരെയും കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
