കണ്ണൂർ: 2026 മാർച്ച് 5ന് ആരംഭിക്കുന്ന ഹയർ സെക്കന്ററി പൊതു പരീക്ഷയുടെ ചോദ്യപേപ്പർ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്, രാത്രി കാല സുരക്ഷാ ഡ്യൂട്ടിക്ക് അതാത് സ്കൂളിലെ ലാബ് അസിസ്റ്റന്റ്മാരുടെയും, ഹൈസ്കൂൾ ജീവനക്കാരുടെയും സേവനം ഉറപ്പാക്കണം എന്ന് എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കു നിവേദനം നൽകി.
മുൻ വർഷങ്ങളിൽ യുപി സ്കൂൾ ഓഫീസ് അറ്റന്റുമാരെയാണ് രാത്രികാല കാവൽ ഡ്യൂട്ടിക്ക് നിയമിച്ചിരുന്നത്. പല ജീവനക്കാരെയും 30 കിലോ മീറ്റർ അപ്പുറത്തുള്ള സ്കൂളുകളിൽ നിയമിച്ചത് മൂലം വലിയ പ്രയാസങ്ങൾ ജീവനക്കാർ നേരിട്ടു.
ഈ വർഷം പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും യുപി സ്കൂൾ ഒഎമാരെ ഒഴിവാക്കണം എന്നും, പരീക്ഷ നടക്കുന്ന സ്കൂളിലെ ലാബ് അസിസ്റ്റന്റ്മാരുടെയും, മറ്റ് ജീവനക്കാരുടെയും സേവനം ഉറപ്പാക്കണം എന്നും, ASMSA സംസ്ഥാന ഭാരവാഹികൾ, കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.
ASMSA സംസ്ഥാന ട്രഷറർ ശ്രീ. ഗോപികൃഷ്ണൻ. എൻ. സി. ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. കലിക്കോടൻ രാജേഷ്, മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എ. രാജേഷ് കുമാർ എന്നിവർ ഡി ഡി ഇയെ കണ്ട് ജീവനക്കാരുടെ പ്രയാസങ്ങൾ അറിയിച്ചു.
