കണ്ണൂർ: ആലക്കോട് നടുവിലിൽ ടാപ്പിങ് തൊഴിലാളി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം തുടങ്ങി.
