Zygo-Ad

കണ്ണൂര്‍ വളപട്ടണം റെയില്‍വേ മേല്‍പാലത്തിനു താഴെ വെള്ളം കെട്ടിക്കിടക്കുന്നു; ചെറു വാഹനങ്ങള്‍ക്ക് കടന്നുപോകാൻ ബുദ്ധിമുട്ട്

കണ്ണൂർ: വളപട്ടണം റെയില്‍വേ മേല്‍പാലത്തിനു താഴെ വെള്ളം കെട്ടിക്കിടന്ന് ചെറു വാഹനങ്ങള്‍ക്ക് അതുവഴി പോകാൻ പ്രയാസം നേരിടുന്നതായി പരാതി.
മണ്ണ് കെട്ടിക്കിടന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

മണ്ണ് മറ്റിയില്ലെങ്കില്‍ മഴ കൂടിയാല്‍ മുട്ടിന്‌ മീതെ വരെ വെള്ളം കയറി വാഹനങ്ങള്‍ക്കും നടന്നു പോകാനും സാധിക്കാതെ ബുദ്ധിമുട്ട് നേരിടേണ്ട അവസ്ഥയാണ് ഉണ്ടാവുക എന്ന് നാട്ടുകാർ പറയുന്നു.

Previous Post Next Post