കെ.എസ്.ആർ ബംഗളൂരു- കണ്ണൂർ എക്സ്‌പ്രസിന് (16511) രണ്ട് കോച്ചുകള്‍ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി കോച്ചും സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്.ബംഗളൂരുവില്‍നിന്ന് (മംഗളൂരുവഴി) കണ്ണൂരിലേക്കുള്ള സർവിസില്‍ ചൊവ്വാഴ്ച അധിക കോച്ചുകള്‍ നിലവില്‍ വന്നു. കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സർവിസില്‍ ബുധനാഴ്ച മുതലാണ് അധിക കോച്ചുകള്‍ ഉണ്ടാവുക. ഇത് കാസർകോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമാവും.