Zygo-Ad

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ;കണ്ണൂർ കുടുംബശ്രീക്ക് ഒന്നാംസ്ഥാനം.

കണ്ണൂർ : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ചെയ്‌തതിൽ കുടുംബശ്രീക്ക് റെക്കോഡ് നേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷണം വിതരണം ചെയ്‌ത്‌ കണ്ണൂർ ജില്ല ഒന്നാമതെത്തി. രണ്ട് ദിവസംകൊണ്ട് ഭക്ഷണം വിതരണം ചെയ്‌ത്‌ നേടിയത് 37.1 ലക്ഷം രൂപയാണ്. പോളിങ് സ്റ്റേഷനുകൾക്ക് പുറമെ ജില്ലയിലെ 11 ഡിസ്ട്രിബ്യൂഷൻ, റിസപ്‌ഷൻ കേന്ദ്രങ്ങളിലും കുടുംബശ്രീ ഫുഡ് കൗണ്ടറുകൾ പ്രവർത്തിച്ചു 501 കഫെ യൂണിറ്റുകൾ വഴി 1480 ബൂത്തുകളിൽ ഭക്ഷണം നൽകി. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 36.3ലക്ഷം രൂപയാണ് ലഭിച്ചത്. 482 കഫെ യൂണിറ്റുകൾ വഴി 2296 ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി.

മൂന്നാംസ്ഥാനത്ത് കൊല്ലം ജില്ലയാണ്. 22.88 ലക്ഷം രൂപയാണ് വരുമാനം. 245 കഫെ യൂണിറ്റുകൾ വഴി 1306 ബൂത്തുകളിൽ ഭക്ഷണം വിതരണം ചെയ്തു.

Previous Post Next Post