Zygo-Ad

തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ നിർദേശം; വിശ്രമം അനുവദിക്കേണ്ടത് ഉച്ചക്ക് 12 മുതൽ 3 വരെ.

കണ്ണൂർ : കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം നൽകണമെന്ന് നിർദേശം. ഈ സമയത്ത് ജോലിയെടുപ്പിച്ചാൽ തൊഴിലുടമക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാനത്തെ ജോലി സമയത്തിലെ ക്രമീകരണം മേയ് 15 വരെ നീട്ടിയതായും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.പകൽ 10 വരെ മാത്രമേ ക്ലാസുകൾ പാടുള്ളു. ട്യൂഷൻ സെന്ററുകൾക്കും ഇതു ബാധകമാണ്.

അതേസമയം, എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ 12 ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

Previous Post Next Post