മോഡിഫൈ ചെയ്ത വാഹനവുമായി ബംഗുളൂരുവിലെത്തിയ മലയാളി വിദ്യാർഥിക്ക് 1,10,000 രൂപ പിഴ.
ബംഗുളൂരുവില്‍ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
ഇതിനായി ലക്ഷങ്ങളാണ് പൊടിച്ചത്. സൈലൻസറില്‍ നിന്നും അമിത ശബ്ദത്തോടൊപ്പം പുക കുഴലില്‍ നിന്നും തീപ്പൊരി ചിതറുന്ന വിധത്തിലായിരുന്നു വാഹനത്തില്‍ മാറ്റം വരുത്തിയത്.
വാഹനം ബംഗുളൂരുവിലെ നിരത്തിലൂടെ ചീറി പായുന്നതിന്‍റെ വീഡിയോകള്‍ ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
വാഹനം അമിത വേഗതയില്‍ അപകടമുണ്ടാകുന്നവിധം തിരക്കേറിയ നിരത്തിലൂടെ പായുന്നത് യാത്രക്കാർക്കും ഏറെ അലോസരമുണ്ടാക്കി.
തുടർന്ന് ഇവർ വീഡിയോ പകർത്തി അധികൃതരെ പരാതി അറിയിക്കുകയായിരുന്നു.
തുടർന്ന് യെലഹങ്ക ആർടിഒയാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. ചോദ്യം ചെയ്യലില്‍ പുതുവർഷം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനാണ് താൻ വാഹനം കൊണ്ടുവന്നതെന്ന് വിദ്യാർഥി പറഞ്ഞു.
