Zygo-Ad

റോഡുകളുടെ ശോച്യാവസ്ഥ: ചാലക്കരയിൽ 21-ന് ജനകീയ പ്രതിഷേധം


ചാലക്കര: പ്രദേശത്തെ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് സമന്വയ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനുവരി 21-ന് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. 

ചാലക്കര പ്രദേശത്തെ മുഴുവൻ റോഡുകളും വർഷങ്ങളായി തകർന്നു കിടക്കുകയാണെന്നും അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

ജനുവരി 21-ന് രാവിലെ 8 മണിക്ക് ചാലക്കരയിൽ വെച്ച് നടക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ.പി. അശോകൻ ഉദ്ഘാടനം ചെയ്യും. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

Previous Post Next Post