കണ്ണപുരം: മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്ര ആണ്ടു തിറ മഹോത്സവം ജനുവരി15 ന് ക്ഷേത്ര പ്രതിഷ്ഠാദിന പൂജകളോടെ തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രി പ്രദേശവാസികളുടെ നൃത്തസന്ധ്യ അരങ്ങേറി.16 ന് നീലിയാർ ഭഗവതിയുടെ പ്രതിഷ്ഠാദിനചടങ്ങുകൾ.വൈകുന്നേരം 4 ന് വടക്കൻസ് കലാ സമിതിയുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ചെറുകുന്ന് കതിര് വെക്കും തറയിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര.6.30 ന് ദീപാരാധന.തുടർന്ന് പിലാത്തറ കുന്നുമ്പ്രം ദേശീയ കലാസമിതിയുടെ ഡ്രമാറ്റിക്ക് വിൽ കലാമേള.17ന് ശനിയാഴ്ച വൈകീട്ട് 7 ന് ക്ഷേത്രമാതൃ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര കളി. തുടർന്ന് തായമ്പക,വെള്ളാട്ടം,നിറമാല.18 ന് ഞായറാഴ്ച രാവിലെ മുതൽ ഒഴക്രോം വൈഖരിയുടെ സൗന്ദര്യ ലഹരി,ദേവീമാഹാത്മ്യം പാരായണം.വൈകീട്ട് വെള്ളാട്ടങ്ങൾ.രാത്രി നീലിയാർ ഭഗവതി,കുട്ടിത്തെയ്യം പുറപ്പാട്.19 ന് തിങ്കളാഴ്ച പുലർച്ചേ ഉഗ്രമൂർത്തി പുള്ളിവേട്ടക്കൊരുമകൻ,ഊർപ്പഴശ്ശി,വേട്ടക്കൊരുമകൻ തിറകൾ.രാവിലെ നാഗ പൂജ, ഉച്ചയ്ക്ക് 2 മണിക്ക് പുള്ളിവേട്ടക്കൊരുമകൻ പ്ലാവില തിരുമുടിയോടെ കളിയാട്ടം സമാപിക്കും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച ഉച്ചയ്ക്കും പ്രസാദ സദ്യ ഉണ്ടാകും. ഓലച്ചൂട്ട് ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. എല്ലാ സംക്രമ ദിവസങ്ങളിലും നീലിയാർ ഭഗവതി തിറ കെട്ടിയാടിക്കുന്ന ഉത്തര മലബാറിലെ അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.
