Zygo-Ad

ബർണശ്ശേരിയിലെ പൊതുശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ


 കണ്ണൂർ: നഗരത്തിലെ പയ്യാമ്പലം ബർണശ്ശേരിയിലുള്ള പൊതുശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്നാസ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ബർണശ്ശേരിയിലെ ടോയ്‌ലറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്‌ 


kannur-burnassery-youth-found-dead-public-toilet-ajnas-meenkunnu

Previous Post Next Post