Zygo-Ad

കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; മാർച്ച് മൂന്നിന് അഭിമുഖം

 


കണ്ണൂർ: തോട്ടടയിലുള്ള കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ മെക്കാട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

യോഗ്യത:

മെക്കാട്രോണിക്സ് / മെക്കാനിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് ഐ.ടി.ഐ. പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0497-2835183 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



Previous Post Next Post