Zygo-Ad

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2027: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു


കണ്ണൂർ: 2027-ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർമാർക്ക് തങ്ങളുടെ പേര് കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ), ജില്ലാ കളക്ടറേറ്റുകൾ, ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) എന്നിവരുടെ പക്കലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in ലും കരട് വോട്ടർ പട്ടിക ലഭ്യമാണ്.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അവകാശങ്ങളും ആക്ഷേപങ്ങളും 2026 നവംബർ 12 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി 1950 എന്ന ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.




Previous Post Next Post