Zygo-Ad

കക്കാട് കുഞ്ഞിപ്പള്ളിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു


കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളി ട്രാന്‍സ്‌ഫോര്‍മറിന് സമീപം ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു. അത്താഴക്കുന്ന് പുല്ലൂപ്പി കല്ലേന്‍ ഹൗസില്‍ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകന്‍ കെ. സുനില്‍ (44) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. പുല്ലൂപ്പി ഭാഗത്തുനിന്നും കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സുനില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ അതേ ദിശയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുനിലിന്റെ ദേഹത്തുകൂടി ടിപ്പര്‍ കയറിയിറങ്ങി. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍: ഹരിദാസന്‍, പ്രിയേഷ്, മഗേഷ്, മുരളി, ഷിനോജ്, ബീന. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച (നവംബര്‍ 18) പുല്ലൂപ്പിക്കടവ് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.



Previous Post Next Post