കണ്ണൂർ: കോവിഡ് മഹാമാരിയുടെ പേരിൽ കേന്ദ്ര സർക്കാർ നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ റെയിൽവേ യാത്രാ ഇളവ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. ഉത്തമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച്. വത്സലൻ, താവം ബാലകൃഷ്ണൻ, ടി.വി. രാഘവൻ, ബാലൻ ഒളിയേക്കൽ, പി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
സമ്മേളനം പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി. ലക്ഷ്മണൻ പ്രസിഡന്റായും കെ. ഉത്തമൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
