കണ്ണൂർ: പഴയങ്ങാടിയിൽ പ്രഭാത സവാരിക്കിടെ വാഹനം തട്ടി സ്ത്രീ മരിച്ചു. അടുത്തില സ്വദേശിനി സുലോചന (52) ആണ് അപകടത്തിൽ മരണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ പ്രഭാത സവാരി നടത്തുന്നതിനിടെയായിരുന്നു അപകടം. സുലോചനയെ ഇടിച്ച വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
