കണ്ണൂർ: കണ്ണൂർ നടാലിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
നേരത്തെ, കാർ സ്കൂട്ടറിന് പുറകിൽ ഇടിച്ചുണ്ടായ ഇതേ അപകടത്തിൽ സഹയാത്രികനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ചാലാട് സ്വദേശി ശിവത്തിൽ അനൂപ് മരണപ്പെട്ടിരുന്നു. മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾ ചിത്രീകരിക്കുന്നതിനായി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിലാണ് ഇരുവരും സഞ്ചരിച്ച വാഹനത്തിന് പുറകിൽ കാറിടിക്കുന്നത്.
