Zygo-Ad

മൊട്ടമ്മലിൽ ടിപ്പർ ലോറിയിടിച്ച് വൈദ്യുത തൂൺ തകർന്നു; ആളപായമില്ല


കണ്ണപുരം: മൊട്ടമ്മൽ പോസ്റ്റാഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിനു സമീപം ടിപ്പർ ലോറിയിടിച്ച് വൈദ്യുത തൂൺ തകർന്നു. അപകടത്തിൽ പൊട്ടിയ തൂൺ ലോറിയുടെ മുകളിലേക്ക് തങ്ങിനിൽക്കുകയായിരുന്നു.

വൈദ്യുത ലൈനിൽ തട്ടി വലിയ അപകടങ്ങൾ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ പരിക്കുകളില്ലാതെ സുരക്ഷിതനായി ലോറിയിൽ നിന്ന് പുറത്തിറങ്ങി.

സംഭവത്തെ തുടർന്ന് ചെറുകുന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി റോഡിലേക്ക് താഴ്ന്ന നിലയിലായിരുന്ന ലൈനുകൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post Next Post