Zygo-Ad

വീടുകയറി മോഷണം നടത്തിയ ബിഹാർ സ്വദേശി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ


കണ്ണൂർ: പാറക്കണ്ടിയിൽ വീട്ടിൽ അതിക്രമിച്ചുകയറി മൊബൈൽ ഫോണും 68.82 ഗ്രാം വെള്ളി ആഭരണങ്ങളും കവർന്ന കേസിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബിഹാർ മധുബാനി സ്വദേശി മുഹമ്മദ് യാസിനെയാണ് (20) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

ഒക്ടോബർ നാലിന് വൈകുന്നേരത്തോടെ പാറക്കണ്ടിയിലെ വീടിന്റെ അടുക്കളവാതിൽ തകർത്താണ് പ്രതി മോഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കമ്മീഷണർ എം.പി. ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.



Previous Post Next Post