Zygo-Ad

തളിപ്പറമ്പിൽ സീബ്രാലൈൻ മുറിച്ചുകടന്ന യുവതിയെ സ്കൂട്ടറിടിച്ച് ഗുരുതര പരിക്ക്; മീറ്ററുകളോളം വലിച്ചിഴച്ചു

 


തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ചുകടക്കുകയായിരുന്ന യുവതിയെ അമിതവേഗത്തിലെത്തിയ സ്കൂട്ടറിടിച്ച് ഗുരുതര പരിക്ക്. ബക്കളം കാനൂൽ സ്വദേശി വി.സി. ലിജിനയ്ക്കാണ് പരിക്കേറ്റത്.

യുവതിയെ ഇടിച്ച ശേഷം സ്കൂട്ടർ നിർത്താതെ മീറ്ററുകളോളം വലിച്ചിഴച്ചാണ് നിന്നത്. പരിക്കേറ്റ ലിജിനയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Previous Post Next Post