കണ്ണൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തും കണ്ണൂർ ജില്ലാ ശാസ്ത്രാവബോധ സമിതിയും സംയുക്തമായി ഇന്ന് (തിങ്കൾ) വൈകുന്നേരം പയ്യാമ്പലത്ത് ശുക്ര ഗ്രഹണ നിരീക്ഷണം സംഘടിപ്പിക്കുന്നു.
വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 7:30 വരെ പയ്യാമ്പലം ബീച്ചിലെ പ്രവേശന കവാടത്തിന് സമീപമാണ് പരിപാടി നടക്കുക. ടെലസ്കോപ്പ് ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണവും ഇതിനോടനുബന്ധിച്ച് ജ്യോതിശാസ്ത്ര ക്ലാസും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് ഈ അപൂർവ്വ ആകാശക്കാഴ്ച നേരിട്ട് കാണാനും മനസ്സിലാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
