Zygo-Ad

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും;


കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിൽ ഇന്ന് (14-09-2026) ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന പ്രധാന സ്ഥലങ്ങളും സമയവും താഴെ നൽകുന്നു.

ചാലോട്: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കോയസൻ കുന്ന്, അയ്യത്താൻ, കണ്ണൻ കുന്ന്, ഇന്ത്യൻ ഓയിൽ അദാനി ഗയിൽ, എച്ച് ടി ഗയിൽ, കൂടാളി, വിവേകാനന്ദ സ്കൂൾ, കൂടാളി പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ.

മയ്യിൽ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പൊയ്യൂർ റോഡ്, പാറത്തോട്, മേച്ചേരി, മദീന, ഗോപാലൻ പീടിക, ഫൈവ് സ്റ്റാർ ക്രഷർ ട്രാൻസ്ഫോമർ പരിധിയിൽ.

ഏച്ചൂർ: രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെ കൊട്ടാനച്ചേരി ചകിരി പ്രദേശങ്ങളിലും, രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പെരിങ്ങളായിലും, ഉച്ചയ്ക്ക് 12 മുതൽ ഒന്ന് വരെ ചേലോറ, ശ്രീറോഷ് -1, ശ്രീറോഷ് -2, ശ്രീറോഷ് -3, ഋഷീശ്വരം ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ.

കൊളച്ചേരി: രാവിലെ 07:30 മുതൽ 11 വരെ കപ്പാലം, കണ്ണാടിപ്പറമ്പ് ടൗൺ. രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നാറാത്ത് പി എച്ച് സി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കണ്ണാടിപ്പറമ്പ ടാക്കീസ് റോഡ് പരിധിയിൽ.

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ 12 വരെ മൊളൂർ, മൈക്കിൾ ഗിരി. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെ കുട്ടാവ്. വൈകീട്ട് നാല് മുതൽ അഞ്ച് വരെ ചാരത്തോട്ടം ട്രാൻസ്ഫോമർ പരിധിയിൽ.



Previous Post Next Post