Zygo-Ad

ദേശീയപാതയിലെ സുരക്ഷിത യാത്ര: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി

 


കണ്ണൂർ: ദേശീയപാതയിൽ അപകടരഹിത സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് പരിശോധന നടത്തി. വളപട്ടണം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബസ് ബേ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി.

ദേശീയപാതയിലെ അനധികൃത പാർക്കിംഗ്, അപകടസാധ്യതാ മേഖലകൾ, സൂചനാബോർഡുകൾ, റിഫ്ലക്ടറുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവയുടെ അപര്യാപ്തതകൾ പരിശോധിച്ച സംഘം ഇവ പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി.

കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്ന ധർമ്മശാല മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗങ്ങളിൽ തഹസിൽദാർ രത്നേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, എൽഎസ്ജിഡി വകുപ്പുകളിലെ ടാസ്ക് ഫോഴ്സ് അംഗങ്ങളും ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Previous Post Next Post