Zygo-Ad

എം.എസ്.എസ് കണ്ണൂർ ജില്ലാ വനിതാ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


കണ്ണൂർ: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സൗജത്ത് എം. അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് കൗൺസിലർ നൂറ നാസർ ഉദ്ഘാടനം ചെയ്തു.

സംഗമത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ എക്സൈസ് ഓഫീസർ സമീർ ധർമ്മടം ബോധവൽക്കരണ ക്ലാസെടുത്തു. ലഹരി വിപത്തിനെതിരെ യുവതലമുറയെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ എം.എസ്.എസ് ഭാരവാഹികളായ റസാഖ് എഞ്ചിനീയർ, ബി. ടി. കുഞ്ഞു, എൻ. സക്കറിയ, വി. കെ. മുഹമ്മദ്, റംഷീന കീഴ്മാടം, ആരിഫ ബി. സി., സാജിത ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സൈറ ബാനു സ്വാഗതവും തസ്നി ഫാത്തിമ നന്ദിയും പറഞ്ഞു.


Previous Post Next Post