Zygo-Ad

ദേശീയപാതയിലെ സുരക്ഷിത യാത്ര: ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി


കണ്ണൂർ: ദേശീയപാതയിൽ അപകടരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് പരിശോധന നടത്തി.

ദേശീയപാതയിലെ വിവിധ അപകടസാധ്യതാ മേഖലകളും ഗതാഗത സംവിധാനങ്ങളും സംഘം നേരിട്ട് വിലയിരുത്തി. ഇതിന്റെ ഭാഗമായി വളപട്ടണം മേഖലയിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് ബേ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും ജില്ലാ കളക്ടർ നേരിട്ടെത്തി പരിശോധിച്ചു. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും നാഷണൽ ഹൈവേ അതോറിറ്റിയിലെയും ഉയർന്ന ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.



Previous Post Next Post