കണ്ണൂർ:തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള എൻ.എച്ച് ബീച്ച് റോഡ് (കുളം ഗേറ്റ്) കടന്നുപോകുന്ന റെയിൽവേ ലെവൽ ക്രോസ് അടച്ചിടുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 8-ന് രാവിലെ 8:00 മണി മുതൽ സെപ്റ്റംബർ 9-ന് രാത്രി 11:00 മണി വരെ ഗതാഗതം പൂർണ്ണമായി നിരോധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഈ വഴി പോകേണ്ട വാഹനങ്ങൾ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
