Zygo-Ad

കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവേശനഫീസ് ഒഴിവാക്കണം: സജീവ് ജോസഫ് എംഎല്‍എ


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളില്‍ നിന്നും ഫീസ് ഈടാക്കുന്ന രീതി അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

നിശ്ചിത സമയപരിധി കഴിഞ്ഞ ശേഷം പുറത്തേക്ക് പോവുന്ന വാഹനങ്ങളില്‍ നിന്ന് മാത്രം ഫീസ് ഈടാക്കുന്ന സംവിധാനമാണ് മറ്റ് വിമാനത്താവളങ്ങളില്‍ നിലവിലുള്ളത്. എന്നാൽ കണ്ണൂരില്‍ പ്രവേശിക്കുന്ന ഘട്ടത്തിൽ തന്നെ എല്ലാ വാഹനങ്ങളില്‍ നിന്നും തുക ഈടാക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ഈ വിഷയത്തിൽ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. പ്രശ്ന പരിഹാരത്തിനായി വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.

Previous Post Next Post