Zygo-Ad

കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും


കണ്ണൂർ: അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 22, ചൊവ്വാഴ്ച) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മയ്യിൽ: രാവിലെ 8.00 മുതൽ വൈകീട്ട് 3.00 വരെ പള്ളിമുക്ക്, ഞാലിവട്ടം വയൽ, ചെക്കിക്കാട് ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ 9.00 മുതൽ 11.30 വരെ തെരൂർ പഞ്ചായത്ത് കിണർ പരിപരിധിയിലും, രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെ തെരൂർ വില്ലേജ് ഓഫീസ് ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വലിയന്നൂർ കനാൽ പാലം, പഞ്ചായത്ത് കിണർ, പുറത്തീൽ, പുതുക്കുടി, എ.ആർ.കെ കോംപ്ലക്സ് ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

കൊളച്ചേരി: ഈശാന മംഗലം ഐ.എ.എസ് അക്കാദമി (രാവിലെ 7.30 - 11.00), ചേലേരി സ്കൂൾ (8.00 - 2.30), പാമ്പുരുത്തി (9.00 - 12.00), ചേലേരി മുക്ക് (9.30 - 1.00), വൈദ്യർ കണ്ടി (11.00 - 2.30), ആർ.ഡബ്ല്യു.എസ്.എസ് നാറാത്ത് (12.30 - 4.00) എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ 9.00 മുതൽ വൈകീട്ട് 5.00 വരെ കല്യാട് സ്കൂൾ, കല്യാട് പറമ്പ്, കിണാക്കൂൽ ക്രഷർ, മോഡേൺ ക്രഷർ, ഊരത്തൂർ, ഊരത്തൂർ പി.എച്ച്.സി, ആലത്തു പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെടും.



Previous Post Next Post