കണ്ണൂർ: പാലക്കാട് വിക്ടോറിയ കോളേജിൽ വെച്ച് നടന്ന ആയുർവേദ ഡോക്ടർമാരുടെ സംസ്ഥാന കലോത്സവമായ 'സർഗോത്സവം 2026'-ൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് (2024, 2025, 2026) കണ്ണൂർ ജില്ല ഈ കിരീടം ചൂടുന്നത്.
ജില്ലാ ആർട്സ് കോർഡിനേറ്റർ ഡോ. ദിവ്യജ്യോതി, കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ. അനൂപ് ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള 32 അംഗ ആയുർവേദ ഡോക്ടർമാരുടെ ടീമാണ് കണ്ണൂരിനായി മത്സരരംഗത്തിറങ്ങിയത്.
