Zygo-Ad

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി: പി. ജയരാജൻ

 


ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ സംഘടിപ്പിക്കുന്നത് ആർഎസ്എസിന്റെ കൃത്യമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സംഘടനയുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി ആസൂത്രണം ചെയ്ത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

പണ്ടുകാലത്ത് കേരളത്തിൽ പ്രധാനമായും ശ്രീനാരായണ ഗുരുദേവന്റെ ചതയദിന ഘോഷയാത്രകൾ മാത്രമാണ് നടന്നിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷങ്ങളെയും മതാചാരങ്ങളെയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആർഎസ്എസ് ഉപയോഗിക്കുകയാണെന്നും പി. ജയരാജൻ വിമർശിച്ചു.


Previous Post Next Post