Zygo-Ad

'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്': കേരള പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5-ന് കണ്ണൂരിൽ സ്വീകരണം


കണ്ണൂർ: ലഹരിക്കെതിരെ കായികക്കരുത്ത് ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ന്റെ ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5-ന് കണ്ണൂരിൽ ആവേശോജ്ജ്വല സ്വീകരണം നൽകും. 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന സന്ദേശവുമായാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്.

രാവിലെ 11.30-ന് എ.കെ.ജി ആശുപത്രി പരിസരത്തുനിന്ന് ആരംഭിക്കുന്ന മാരത്തണും സൈക്കിൾ റാലിയും ശിങ്കാരിമേളത്തിന്റെയും പോലീസ് ബാൻഡിന്റെയും അകമ്പടിയോടെ പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് എത്തും.

തുടർന്ന് കളരിപ്പയറ്റ്, വനിതാ പോലീസിന്റെ 'തൂഫാൻ' ഡാൻസ്, ഫ്ലാഷ് മോബ്, കെ-9 ഡോഗ് ഷോ, സെലിബ്രിറ്റി ഫുട്ബോൾ മത്സരം തുടങ്ങി നിരവധി കലാ-കായിക പരിപാടികൾ വേദിയിൽ അരങ്ങേറും. ലഹരിക്കെതിരെയുള്ള ഈ കായിക കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



Previous Post Next Post