Zygo-Ad

നാല് മാസമായി തളിപ്പറമ്പിലും പട്ടുവത്തും കുടിവെള്ളം പാഴാകുന്നു ;വാട്ടർ അതോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല

 


തളിപ്പറമ്പ:നാല് മാസമായി ജപ്പാൻ കുടികുടിവെള്ള പൈപ്പ് പൊട്ടി ജലം  പാഴാകുന്നു .തളിപ്പറമ്പ് നഗരസഭ പരിധിയിലെ

കീഴാറ്റൂർ,വെള്ളച്ചി.ചാലിലും,പട്ടുവം പഞ്ചായത്ത് പരിധിയിലെ മാധവ നഗർ  ജംഗ്ഷന് സമീപവുമാണ് മാസങ്ങളായി  

പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നത്.നഗരസഭ - പഞ്ചായത്ത് ജനപ്രതിനിധി കളും നാട്ടുകാരും അധികൃതരുടെ  ശ്രദ്ധയിൽ ഈ കാര്യം  പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല.

വട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാർ കഴിഞ്ഞ നല് മാസമായി  കുടിവെള്ളം പാഴാകുന്ന വിവരം നിരന്തരം  അറിയിച്ച് വരുന്നുണ്ട്. എന്നാൽ  കഴിഞ്ഞ നാലു മാസമായി വാട്ടർ അതോറിറ്റി  അധികൃതർ നല്കുന്നമറുപടി  'അടുത്ത ദിവസം തന്നെ  അറ്റകുറ്റപണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയും ' എന്നു മാത്രമാണ്.കുടിവെള്ള പൈപ്പിൻ്റെ ലീക്ക് മാറ്റാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ച് വരുന്നില്ല .പൈപ്പ് പൊട്ടിയത് അറ്റകുറ്റപണി നടത്തി ശുദ്ധജലം പാഴാകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്.

Previous Post Next Post