Zygo-Ad

നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കണ്ണൂർ: നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സിന്റെ (NHRACF) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കണ്ണൂർ ഭാരത് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഫസീല ബീഗം (ആലപ്പുഴ) ഉദ്ഘാടനം ചെയ്തു.

റീജിയണൽ കോഡിനേറ്റർ സച്ചിൻ ദേവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് രഘുമണിയറ അധ്യക്ഷത വഹിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകരായ ബഷീർ, നൗഷാദ്, മുസ്തഫ, മുഹമ്മദ് റാഷിദ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രഘുമണിയറ (ജില്ലാ പ്രസിഡന്റ്), റുഫൈദ് തലശ്ശേരി (ജനറൽ സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മറ്റു ഭാരവാഹികൾ:

  • റീജിയണൽ കൗൺസിൽ കോഡിനേറ്റർമാർ: സച്ചിൻ ദേവ്, പ്രമീള ടീച്ചർ
  • സെക്രട്ടറിമാർ: ദാക്ഷായണി ടീച്ചർ, ബഷീർ പൂതപ്പാറ

തിരഞ്ഞെടുക്കപ്പെട്ട പുതിയ ജനറൽ സെക്രട്ടറി റുഫൈദ് തലശ്ശേരി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


Previous Post Next Post