Zygo-Ad

കെ.കെ. സുനിഷ തളിപ്പറമ്പ് തഹസിൽദാറായി ചുമതലയേറ്റു


തളിപ്പറമ്പ്: തളിപ്പറമ്പ് പുതിയ തഹസിൽദാറായി കെ.കെ. സുനിഷ ചുമതലയേറ്റു. കണ്ണൂർ കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിയാണ്.

1999-ൽ റവന്യൂ സർവീസിൽ പ്രവേശിച്ച സുനിഷ തളിപ്പറമ്പ് ദേശീയപാത ഭൂമി ഏറ്റെടുക്കൽ ഓഫീസ്, കണ്ണൂർ താലൂക്ക് ഓഫീസ്, കളക്ടറേറ്റിലെ വിവിധ പ്രധാന സെക്ഷനുകൾ എന്നിവിടങ്ങളിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്. റവന്യൂ ഭരണരംഗത്തെ അനുഭവസമ്പത്തുമായാണ് ഇവർ പുതിയ ചുമതലയിലേക്ക് എത്തുന്നത്.



Previous Post Next Post