Zygo-Ad

കണ്ണൂരിൽ ഓണാഘോഷ ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 


കണ്ണൂർ പരിയാരത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഡിജെ പാർട്ടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പരിയാരം വെള്ളാവ് സ്വദേശിയായ നവനീത് (21) ആണ് മരണപ്പെട്ടത്. ആഘോഷ പരിപാടികൾക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ നവനീതിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

 

Previous Post Next Post