Zygo-Ad

ഐ.എം.എ സംസ്ഥാനതല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 6-ന് കണ്ണൂരിൽ


കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 6-ന് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ വെച്ച് നടക്കും. വിവിധ കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ 7:30-ന് ആരംഭിക്കും.

ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂർ എം.എൽ.എ അഡ്വ. കെ.വി. സുമേഷ് നിർവ്വഹിക്കും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. ആർ. രമേഷ്, ഡോ. ബാബു രവീന്ദ്രൻ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. അരുൺ ജി. നായർ, ഡോ. മിനി ബാലകൃഷ്ണൻ, ഡോ. ലത മേരി ജോസ്, ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. രജ്ന ദിൽനാദ്, ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. സുജാദ് വി.പി. തുടങ്ങിയ പ്രമുഖ ഡോക്ടർമാരും ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും.


Previous Post Next Post