Zygo-Ad

പയ്യാവൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയ്ക്ക് നേരെ പീഡനശ്രമം; പ്രതി അറസ്റ്റിൽ


കണ്ണൂർ: പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പേരി പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാം ആണ് പിടിയിലായത്. ഇയാൾ വയോധികയുടെ ഭർത്താവിന്റെ സുഹൃത്താണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യാവൂർ എസ്.ഐ സതീശൻ, എ.എസ്.ഐ അജിത, എസ്.സി.പി.ഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.



Previous Post Next Post