Zygo-Ad

സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ: സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് 30ന്

 


കണ്ണൂർ: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

സ്റ്റോർ കീപ്പർ, ബില്ലിംഗ് ആൻഡ് കാഷ്യർ, സർവീസ് ടെക്നീഷ്യൻ, വെൽഡർ കം ബേസിക്ക് ഇലക്ട്രീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, ഹെൽപ്പർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ലോഡിംഗ് ആൻഡ് അൺലോഡിംഗ് സ്റ്റാഫ്, ഫ്ലോർ മാനേജർ, സ്റ്റോർ മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ഐ ടി ഐ ഇലക്ട്രോണിക്സ്, ഡിപ്ലോമ ഇലക്ട്രോണിക്സ്, ബി ടെക് ഇലക്ട്രോണിക്സ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ സെപ്തംബർ 30ന് രാവിലെ 9.30ന് യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2703130 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.


Previous Post Next Post