കണ്ണൂർ: അറ്റകുറ്റപ്പണികളുടെ ഭാഗമായി കണ്ണൂർ സെക്ഷന് കീഴിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 13) രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
വൈദ്യുതി ഭവന് പിറകുവശം, സന്നിധാൻ, സൂര്യ അപ്പാർട്ട്മെന്റ്, അൽഫാ ചേംബർ, അൽഫലാഹ് കോംപ്ലക്സ്, ഷീ ഷെൽട്ടർ, രാമാനന്ദ ഓയിൽ മിൽ, സൂര്യ സിൽക്സ്, റബ്കോ, ബി.എസ്.എൻ.എൽ. ഭവൻ, സൗത്ത് വ്യൂ, സൗത്ത് പ്ലാസ, ഷാജി എം.ആർ.ഐ, എൻ.എസ്. എൻക്ലേവ്, പ്രസ്റ്റീജ് സെന്റർ, നോബിൾ ആർക്കേഡ്, സബ് രജിസ്ട്രാർ ഓഫീസ് എന്നീ മേഖലകളിലാണ് വൈദ്യുതി മുടങ്ങുക.
കൂടാതെ താണ, ടി.കെ. ജങ്ഷൻ, ക്യാപ്പിറ്റൽ മാൾ, ട്രെയിനിങ് സ്കൂൾ, കാൽടെക്സ്, കെ.എസ്.ആർ.ടി.സി, കളക്ടറേറ്റ്, താവക്കര, കെ.ടി.ഡി.സി, യാത്രീനിവാസ് പരിസരങ്ങളിലും നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
