കണ്ണൂർ: താഴെചൊവ്വ തെഴുക്കിലെ പീടികക്ക് സമീപം പിഡബ്ല്യുഡി റോഡരികിൽ അപകടാവസ്ഥയിലുള്ളതും കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നതുമായ മൂന്ന് മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റോഡരികിലെ മരങ്ങൾ ഉയർത്തുന്ന അപകടാവസ്ഥയെക്കുറിച്ച് കെ.വി. സുമേഷ് എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ എത്രയും വേഗം മുറിച്ചു നീക്കാൻ ജില്ലാ കളക്ടർ പിഡബ്ല്യുഡി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
സ്ഥലത്ത് എംഎൽഎ, പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇതിന് പുറമേ സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി ഏറ്റെടുത്ത് റോഡ് വീതി കൂട്ടി പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.
