Zygo-Ad

കടലിൽപ്പെട്ട യുവാവിന് രക്ഷകരായി കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും.


കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി ശക്തമായ തിരമാലയിൽപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ അഴീക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.

ഇന്നലെ വൈകുന്നേരം 6:45 ഓടെയായിരുന്നു സംഭവം. കടലിൽ ഇറങ്ങിയ യുവാവ് ശക്തമായ അടിയൊഴുക്കിലും തിരയിലും പെട്ട് കടലിലേക്ക് ഒലിച്ചുപോവുകയായിരുന്നു. യുവാവ് അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തകർ സമയോചിതമായി കടലിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

കോസ്റ്റൽ വാർഡനായ സുജേഷ്, ലൈഫ് ഗാർഡുമാരായ ഷിജിൻ, ഡേവിഡ്, വിജേഷ് എന്നിവരും സിവിൽ പോലീസ് ഓഫീസർ അരുണും ചേർന്നാണ് അതിസാഹസികമായി യുവാവിനെ കരക്കെത്തിച്ചത്. രക്ഷാപ്രവർത്തകരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.


Previous Post Next Post