Zygo-Ad

വൈവിധ്യമാർന്ന ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി


കണ്ണൂർ: ആകര്‍ഷകമായ ഓഫറുകളും സമ്മാന കൂപ്പണുകളുമായി കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് സപ്ലൈകോ ഓണം ഫെയർ ആരംഭിച്ചു. ഓണക്കാലത്ത് ന്യായവിലയിൽ പൊതുജനങ്ങൾക്ക് പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മേള ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തപ്പോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സപ്ലൈകോ ഡിപ്പോ മാനേജർ കുഞ്ഞികൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, മുസ്ലിഹ് മഠത്തിൽ, വെള്ളോറ രാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന ഫെയറിൽ കാർഡുടമകൾക്ക് അരക്കിലോ മുതൽ ഒരു കിലോ വരെയുള്ള സബ്സിഡി സാധനങ്ങൾ സ്വന്തമാക്കാം. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിഹിതം ഒന്നിച്ചു വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. അതോടൊപ്പം 500, 1000 രൂപ വിലയുള്ള ഗിഫ്റ്റ് കൂപ്പണുകളും ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഏതൊരു സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും ക്യൂ നിൽക്കാതെ സാധനങ്ങൾ വാങ്ങാൻ സാധിക്കും.

ഓണസമ്മാന കിറ്റുകളായി 1000 രൂപയുടെ 'അത്തം' കിറ്റ് (21 ഇനങ്ങൾ), 1500 രൂപയുടെ 'ഉത്രാടം' കിറ്റ് (25 ഇനങ്ങൾ), 2000 രൂപയുടെ 'തിരുവോണം' കിറ്റ് (30 ഇനങ്ങൾ) എന്നിവ മേളയിൽ ലഭ്യമാണ്. 1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ 100 രൂപയുടെ സൗജന്യ കൂപ്പൺ നൽകും. ഈ കൂപ്പൺ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 1000 രൂപയ്ക്ക് മുകളിൽ നടത്തുന്ന പർച്ചേസുകളിൽ റിഡീം ചെയ്യാം. കൂടാതെ 1000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കായി നറുക്കെടുപ്പിലൂടെ ഹീറോ മാവെറിക്ക് മോട്ടോർ സൈക്കിൾ, സ്വര്‍ണ നാണയം, വാഷിങ് മെഷീൻ എന്നിവ സമ്മാനമായി നൽകുന്ന പദ്ധതിയും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

Permalink: supplyco-onam-fair-starts-in-kannur-with-special-offers

കുടുംബശ്രീ ഓണം വിപണന മേളയ്ക്കും ഓണസദ്യ ബുക്കിങ്ങിനും തുടക്കമായി



കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 മുതൽ 25 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേള ആരംഭിച്ചു. കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ, വീട്ടുപയോഗ സാധനങ്ങൾ എന്നിവയ്ക്കൊപ്പം പ്രത്യേക ഭക്ഷ്യ വിപണന മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മേളയ്ക്ക് പുറമെ കുടുംബശ്രീയുടെ 'ഓണസദ്യ വീട്ടുപടിക്കൽ' പദ്ധതിക്കും ജില്ലയിൽ തുടക്കമായിട്ടുണ്ട്. 170 രൂപ മുതൽ ആരംഭിക്കുന്ന പാക്കറ്റുകളിൽ ചോറ്, സാമ്പാർ, അവിയൽ, ഓലൻ, കൂട്ടുകറി, തോരൻ, അച്ചാർ, പപ്പടം, പ്രഥമൻ എന്നിവയുൾപ്പെടുന്ന വിഭവസമൃദ്ധമായ ഓണസദ്യ ലഭ്യമാണ്. പയ്യന്നൂർ (9447737665), തളിപ്പറമ്പ (8281825972), കല്യാശ്ശേരി (9744194748), കണ്ണൂർ (9895053951), എടക്കാട് (9747265983), തലശ്ശേരി (7594022057), പാനൂർ (9072232696), കൂത്തുപറമ്പ് (9497604604), പേരാവൂർ (9544104358), ഇരിട്ടി (9961376841), ഇരിക്കൂർ (7907783960) എന്നീ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകളിൽ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.

 

Previous Post Next Post