കണ്ണൂർ: പാറക്കണ്ടിയിൽ വെച്ച് 29ന് രാത്രിയാണ് താണ സ്വദേശി താരിഖിനെ ബൈക്ക് തടഞ്ഞു കഴുത്തിൽ സ്ക്രൂഡ്രൈവർ കുത്തിപ്പിടിച്ച് ഫോൺ, പണം ATM കാർഡ് എന്നിവ കവർന്നത്.കുഞ്ഞിപ്പള്ളിയിലെ നിയാസുദ്ധീൻ, മൊകേരി സ്വദേശി അനീഷ്, കോടരഞ്ഞിയിലെ ബിനോയ് എന്നിവരാണ് അറസ്റ്റിലായത്
ടൗൺ ഇൻസ്പെക്ടർ കൈലാസ്‌നാഥിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ ടി എം വിപിൻ, വൈഷ്‌ണവ് എന്നിവരാണ് പ്രതികളെ പിടിക്കൂടിയത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു താരിഖ്. പോക്കറ്റിലുണ്ടായിരുന്ന ഏഴായിരം രൂപ സംഘം കൈക്കലാക്കി. ഭീഷണിപ്പെടുത്തി ഫോണും ATM കാർഡും പിന്‍ നമ്പറും വാങ്ങി. പാപ്പിനിശ്ശേരി ATM കൗണ്ടറില്‍ നിന്ന് രണ്ട് തവണയായി ഇരുപതിനായിരം രൂപയും പിൻ പിൻവലിച്ചു. നൂറോളം CCTV ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതികൾ മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്നതായി മനസിലാക്കിയ പോലീസ് സെൻട്രൽ ജയിൽ പരിസരത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു .
മുന്നിൽ ലോറിയും പിറകിൽ ജീപ്പും ഇട്ട് പ്രതികളെ ലോക്ക് ചെയ്താണ് അറസ്റ്റ് ചെയ്തത്.
